കണ്ണൂർ: ഗായകൻ പ്രമോദ് പള്ളിക്കുന്ന് (51) വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച രാത്രി പന്നേൻപാറയിലെ വീട്ടിൽ കുഴഞ്ഞുവീണ പ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂരിലെ ഒട്ടുമിക്ക ഗാനമേളകളിലും കലാ സാംസ്കാരിക പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു. സംസ്കാരം പയ്യാന്പലത്ത് നടത്തി. പരേതനായ ഗോപാലൻ-ലീല ദന്പതികളുടെ മകനാണ്.
സഹോദരങ്ങൾ: പ്രശാന്ത്, പരേതരായ രാധാകൃഷ്ണൻ, പ്രീത.
Tags : pramod