ആലുവ: ശിവരാത്രി വ്യാപാരമേള, അമ്യൂസ്മെന്റ് പാർക്ക് എന്നിവ കരാർ നൽകിയ രേഖകളും ഫയലുകളും ആലുവ നഗരസഭാ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് പിടിച്ചെടുത്തു. ഇന്നലെ കണ്ടെത്താനാകാതിരുന്ന രേഖകൾ 28നകം ഹാജരാക്കാൻ ഉദ്യോഗസ്ഥർക്ക് വിജിലൻസ് സംഘം നിർദേശവും നൽകി.
ഇന്നലെ രാവിലെ 11 ഓടെയാണ് വിജിലൻസ് സംഘം ആലുവ നഗരസഭാ കാര്യാലയത്തിൽ എത്തിയത്. വൈകുന്നേരം നാലര വരെ നീണ്ടുനിന്ന പരിശോധനയിൽ അങ്കമാലി നഗരസഭാ സെക്രട്ടറിയും എറണാകുളത്തുനിന്നുള്ള വിജിലൻസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
2024ൽ ശിവരാത്രി വ്യാപാരമേള കരാർ നൽകിയതിലും 2025 ൽ 10 ലക്ഷത്തിലേറെ രൂപ കുറച്ച് കരാർ നൽകിയതിലും അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.സി. സന്തോഷാണ് വിജിലൻസിന് പരാതി നൽകിയത്.
Tags : Maha Shivratri Vigilance