വീണടിഞ്ഞ പ്രതീക്ഷകള്‍... കാറ്റിലും മഴയിലും നെൽച്ചെടികൾ വീണുപോയ കല്ലറ പൂവത്തിക്കരി പാടശേഖരത്തെ വയലില്‍ കര്ഷകന് റെജി. വീ
കോട്ടയം: വിരിപ്പുവിളവിലും നെല്‍കര്‍ഷകര്‍ക്ക് കണ്ണീര്‍ക്കൊയ്ത്ത്. കനത്ത തുലാമഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റില്‍ കല്ലറ, തലയാഴം, വെച്ചൂര്‍, പൂവത്തുംകര പ്രദേശങ്ങളിലെ പാടങ്ങളില്‍ നെല്ല് നിലംപൊത്തി. കൊയ്യാന്‍ ഒരു മാസം ബാക്കിനില്‍ക്കെയാണ് കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. പൂര്‍ണമായി വിളവെത്താത്ത നെല്ല് കൊയ്തെടുത്താലും പ്രയോജനമില്ല. നിലംപൊത്തിയ നെല്ല് പാടത്ത് ഉപേക്ഷിക്കാനേ കര്‍ഷകര്‍ക്ക് കഴിയൂ.
ചിലയിടങ്ങളില്‍ ഈ നെല്ല് കിളിര്‍ത്തു തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ നൂറ് ഏക്കറിലേറെ പാടങ്ങളില്‍ കൃഷിനാശമുണ്ട്. കഴിഞ്ഞ പുഞ്ചക്കൊയ്ത്തിന് മില്ലുകാര്‍ക്ക് 30 കിലോവരെ താര കൊടുക്കേണ്ടിവന്ന കര്‍ഷകര്‍ക്ക് വിരിപ്പുകൊയ്ത്തും ഭീമമായ നഷ്ടത്തില്‍ കലാശിച്ചു. അപ്പര്‍ കുട്ടനാട്ടില്‍ നവംബര്‍ പകുതിയോടെ കൊയ്ത്ത് തുടങ്ങാന്‍ പാകത്തില്‍ നെല്ല് വിളവായി വരുമ്പോഴാണ് മഴക്കെടുതി.
തുലാമഴ ശക്തിപ്പെടുംതോറും കര്‍ഷകര്‍ക്ക് ആധിയും ആശങ്കയും വര്‍ധിക്കുകയാണ്. കഴിഞ്ഞ പുഞ്ചനെല്ല് വിറ്റ് ആറു മാസം പിന്നിടുമ്പോഴും സപ്ലൈകോയില്‍നിന്ന് പണം ലഭിക്കാത്ത കര്‍ഷകര്‍ ഏറെപ്പേരാണ്.
Tags : Rice is grown in the wind