x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മം​ഗ​ലംപാ​ല​ം ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ വീ​ണ്ടും കു​ഴിമൂ​ട​ൽ ച​ട​ങ്ങ്


Published: October 24, 2025 02:23 AM IST | Updated: October 24, 2025 02:23 AM IST

മം​ഗ​ലംപാ​ല​ത്തി​ന​ടു​ത്തുള്ള ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ഓ​ട്ട​യ​ട​യ്ക്ക​ൽ പ​ണി​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലംപാ​ല​ത്തി​ന​ടു​ത്ത് ബൈ​പാ​സ് ജം​ഗ്ഷ​നി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിന്‍റെ ഓ​ട്ട​യ​ട​ക്ക​ൽ വീ​ണ്ടും. മെ​റ്റ​ലും സി​മ​ന്‍റും കൂ​ട്ടിക്കല​ർ​ത്തി​യാ​ണ് കു​ഴിമൂ​ട​ൽ ച​ട​ങ്ങ് ന​ട​ത്തി​യ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ ജെ​സി​ബിയും ​റോ​ള​റും തൊ​ഴി​ലാ​ളി​ക​ളു​മാ​യി ന​ല്ല ഉ​റ​പ്പോ​ടെ കു​ഴി അ​ട​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
‘ഠ’ വ​ട്ട​ത്തി​ലു​ള്ള ഭാ​ഗം ന​ന്നാ​ക്കാ​ൻ പ​ല ത​വ​ണ​യാ​യി അ​ര​കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചി​ട്ടും ത​ക​ർ​ന്നുകി​ട​ക്കു​ന്ന ജം​ഗ്ഷ​നെക്കു​റി​ച്ച് ഇ​ന്ന​ല​ത്തെ ദീ​പി​ക​യി​ൽ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.


ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​വു​ന്ന വി​ധ​ത്തി​ൽ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പണി​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ടാ​റിം​ഗും കോ​ൺ​ക്രീ​റ്റിം​ഗും ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ടൈ​ൽ​സ് വി​രി​ച്ച് പ​രീ​ക്ഷ​ണ​ത്തി​നാ​ണ് അ​ടു​ത്ത നീ​ക്കം.


ഇ​തി​നാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്നു. പ​ലത​വ​ണ മാ​റിമാ​റി ഇ​വി​ടെ ടാ​റിം​ഗും കോ​ൺ​ക്രീ​റ്റിം​ഗും ന​ട​ത്തു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​ന്നി​നും ദീ​ർ​ഘാ​യു​സു​ണ്ടാ​യി​ട്ടി​ല്ല.​ മ​ഴ പെ​യ്താ​ൽ ഇ​തി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ക.​


ഈ വെ​ള്ളം സ​മീ​പ​ത്തെ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കാ​തെ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും വി​ജ​യി​ക്കി​ല്ലെ​ന്നാ​ണ് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ദർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Tags : Mangalampalam Bypass

Recent News

Up