ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്കു നടത്തിയ മാർച്ചിനു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
ഗുരുവായൂർ: ദേവസ്വത്തിന്റെ അഴിമതിയിൽ നടപടി ആവശ്യപ്പെട്ട് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം ഓഫീസിലേക്ക് മാർച്ച് നടത്തി.
മഹാരാജ ജംഗ്ഷനിൽ ബാരിക്കേഡ് നിരത്തി മാർച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളി മറിച്ചിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തുടർന്നുനടന്ന പ്രതിഷേധയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ല പ്രസിഡന്റ് അഡ്വ. സി. നിവേദിത അധ്യക്ഷത വഹിച്ചു.
നേതാങ്ങളായ വി. ഉണ്ണികൃഷ്ണൻ, ഉദയസൂര്യൻ, ദയാനന്ദൻ മാമ്പുള്ളി, കെ. ആർ. അനീഷ്, അനിൽ മഞ്ചറമ്പത്ത്, രാജൻ തറയിൽ എന്നിവർ പ്രസംഗിച്ചു.
Tags : Devaswom office march