ബത്തേരിയിൽ കെപിഎസ്ടിഎ പ്രതിഷേധ സായാഹ്നം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
സുൽത്താൻ ബത്തേരി: പിഎം ശ്രീ പദ്ധതിയിൽനിന്നു കേരളം പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ടൗണിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷികളുടെ എതിർപ്പ് അവഗണിച്ച് പിഎം ശ്രീ കരാറിൽ ഒപ്പിട്ട സാഹചര്യം സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമം എന്തു വില കൊടുത്തും ചെറുക്കേണ്ടതുണ്ടെന്നു പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് എം.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ബിജു മാത്യു, എം.ടി. ബിജു, നവീൻ പോൾസണ്‍, കെ.കെ. രാമചന്ദ്രൻ, ജിജോ കുര്യാക്കോസ്, കെ. നിമാറാണി, കെ.എസ്. അനൂപ്കുമാർ, കെ.ജെ. ജോബി, രജീഷ് മായൻ, സി.കെ. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : KPSTA Local News Nattuvishesham Malappuram