കടുവാക്കുളം യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ സമര്പ്പിതന് അവാര്‍ഡ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് ചങ
കടുവാക്കുളം: ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2025 അവാര്‍ഡ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന് സമ്മാനിച്ചു. കടുവാക്കുളത്തു നടന്ന ഫാ. റോയി മുളകുപാടം അനുസ്മരണ ഉദ്ഘാടനവും അവാര്‍ഡ് ദാനവും ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. മാത്യു ചങ്ങങ്കരി നിര്‍വഹിച്ചു.
യുവദീപ്തി-എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് അലല്‍ രാജന് മേട്ടുങ്കലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപത യുവദീപ്തി ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് മുഖ്യസന്ദേശം നല്കി. വികാരി ഫാ. അനീഷ് മാക്കിയില്‍ എംസിബിഎസ്, ഫാ. ടിജോ മുണ്ടുനടയ്ക്കല്‍, ജോണ്സണ് പൂവന്തുരുത്ത്, ജയിംസ് ചൂരോടില്, സെബിന് സണ്ണി, ജിറ്റി തോമസ്, ഐവി എലിസബത്ത് ജോണ്‍, ലിറ്റി റോയ്, ജിത്തു ജോസ് മലമേല്‍, ഐവാന്‍ ജോണ്‍ നന്തികാട്ട് എന്നിവര്‍ പ്രസംഗിച്ചു. അവാര്‍ഡ് ജേതാവ് പി.യു. തോമസ് മറുപടി പ്രസംഗം നടത്തി.
Tags : Local News Nattuvishesham Kottayam