x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ നൂ​റ് ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി : മ​ല​പ്പു​റം ഇ​നി അ​തി​ദാ​രി​ദ്ര്യ മു​ക്തം


Published: October 27, 2025 05:56 AM IST | Updated: October 27, 2025 05:56 AM IST

മ​ല​പ്പു​റം: വി​ക​സ​ന സൂ​ച​ക​ങ്ങ​ളി​ൽ പു​തി​യൊ​രു ച​രി​ത്രം കൂ​ടി ര​ചി​ച്ച് രാ​ജ്യ​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​കു​ന്ന രീ​തി​യി​ൽ കേ​ര​ളം അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി മാ​റു​ന്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യ്ക്കും അ​ഭി​മാ​ന നേ​ട്ടം. ജി​ല്ല​യി​ലെ പ​ദ്ധ​തി​യു​ടെ 100 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി.

ജി​ല്ല​യി​ലെ 8553 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 18022 കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് അ​തി​ദ​രി​ദ്ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​ർ​ക്കാ​യി മൈ​ക്രോ പ്ലാ​നു​ക​ൾ ത​യാ​റാ​ക്കി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യാ​ണ് ദാ​രി​ദ്ര്യനി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​ത്. 2021 ൽ ​എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​വേ ന​ട​ത്തി ക​ണ്ടെ​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക അ​ത​ത് ഭ​ര​ണ സ​മി​തി​ക​ൾ അ​ർ​ഹ​ത പ​രി​ശോ​ധി​ച്ചു അ​ന്തി​മ തീ​ർ​പ്പാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് അ​തി​ദാ​രി​ദ്ര്യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ചു ഭ​ക്ഷ​ണ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ (മ​രു​ന്ന്, ചി​കി​ത്സ), വ​രു​മാ​നം, സു​ര​ക്ഷി​ത​മാ​യ വാ​സ​സ്ഥ​ലം (വീ​ട് മാ​ത്രം, വീ​ടും ഭൂ​മി​യും,വീ​ട് പു​ന​രു​ദ്ധാ​ര​ണം, കു​ടി​വെ​ള്ളം, ടോ​യ്് ലറ്റ് , വൈ​ദ്യു​തീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ൾ) എ​ന്നീ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗു​ണ​ഭോ​ക്തൃ​ത​ല മൈ​ക്രോ പ്ലാ​നു​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ഈ ​നാ​ല് ഘ​ട​ക​ങ്ങ​ളി​ലാ​യി 7699 മൈ​ക്രോ പ്ലാ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ ത​യാ​റാ​ക്കി​യ​ത്. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ ന​ൽ​കി 8148 കു​ടും​ബ​ങ്ങ​ളെ അ​തി​ദ​രി​ദ്ര്യത്തി​ൽ നി​ന്ന് ക​ര​ക​യ​റ്റാ​നാ​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള 3479 ആ​ളു​ക​ളി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​രി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം 353 പേ​ർ​ക്കും കി​റ്റ് ആ​വ​ശ്യ​മു​ള്ള​ത് 3126 പേ​ർ​ക്കു​മാ​യി​രു​ന്നു. വി​വി​ധ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള 4540 പേ​ർ​ക്കും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. വ​രു​മാ​നം ആ​വ​ശ്യ​മു​ള്ള 877 പേ​രി​ൽ മു​ഴു​വ​ൻ പേ​ർ​ക്കും കു​ടും​ബ​ശ്രീ വ​ഴി​യും വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി വ​രു​മാ​നം ഉ​റ​പ്പാ​ക്കി.

ജി​ല്ല​യി​ൽ ഭൂ​ര​ഹി​ത​രാ​യ 53 കു​ടും​ബ​ങ്ങ​ൾ​ക്ക് റ​വ​ന്യു ഭൂ​മി ന​ൽ​കാ​നാ​യി എ​ന്ന​തും നേ​ട്ട​മാ​ണ്. ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ പു​ൽ​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ൽ 36 കു​ടും​ബ​ങ്ങ​ൾ​ക്കും തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്കി​ലെ നെ​ടു​വ, പെ​രു​വ​ള്ളൂ​ർ വി​ല്ലേ​ജു​ക​ളി​ലാ​യി എ​ട്ട് കു​ടും​ബ​ങ്ങ​ൾ​ക്കും പൊ​ന്നാ​നി താ​ലൂ​ക്കി​ലെ ഇ​ഴു​വ​ൻ​തു​രു​ത്തി വി​ല്ലേ​ജി​ൽ ഒ​ന്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് റ​വ​ന്യു ഭൂ​മി പ​തി​ച്ചു ന​ൽ​കി​യ​ത് .

ജി​ല്ല​യി​ൽ സു​ര​ക്ഷി​ത വാ​സ​സ്ഥ​ലം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 722 വീ​ട് മാ​ത്രം വേ​ണ്ട​വ​രി​ൽ 579 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലു​മാ​ണ്. 354 വീ​ടും സ്ഥ​ല​വും ആ​വ​ശ്യ​മു​ള്ള​വ​രി​ൽ 189 പൂ​ർ​ത്തീ​ക​രി​ക്കു​ക​യും 165 എ​ണ്ണം നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലു​മാ​ണ്. 935 ഭ​വ​ന പു​ന​രു​ദ്ധാ​ര​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തി​ദാ​രി​ദ്ര്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​യ്മ ചെ​യ്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​നം എ​ന്ന നേ​ട്ടം കൈ​വ​രി​ക്കു​ന്ന കേ​ര​ളം അ​തി​ദ​രി​ദ്ര്യ മു​ക്ത​മാ​യി ന​വം​ബ​ർ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ക്കും. പ​ദ്ധ​തി​യു​ടെ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗും ത്രി​ത​ല ത​ദ്ദേ​ശ സ്ഥാ​പ​ന, ജി​ല്ലാ, സം​സ്ഥാ​ന ത​ല സൂ​പ്പ​ർ ചെ​ക്കിം​ഗും ന​ട​ത്തി എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം.

Tags : Local News Nattuvishesham Malappuram

Recent News

Up