x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സ്കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു


Published: October 24, 2025 11:38 PM IST | Updated: October 24, 2025 11:38 PM IST

ഒ​റ്റ​പ്പാ​ലം: പാ​ല​ക്കാ​ട് കു​ള​പ്പു​ള്ളി പ്ര​ധാ​ന പാ​ത​യി​ൽ അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു. ക​യ​റ​മ്പാ​റ​ക്ക​ടു​ത്ത് പ​ത്തൊ​മ്പ​താം മൈ​ലി​ൽ ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു സ​മീ​പം ന​ട​ന്ന റോ​ഡ​പ​ക​ട​ത്തി​ലാ​ണ് പ​ത്തി​രി​പ്പാ​ല പെ​രു​മ്പ​റ​മ്പ് മ​ട​ത്തും​പ​ടി വീ​ട്ടി​ൽ രാ​മ​ന്‍റെ മ​ക​ൻ വി​ജ​യ​ൻ (52) മ​രി​ച്ച​ത്.

കാ​റും വി​ജ​യ​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റും ത​മ്മി​ൽ ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ഗ​വ​ൺ​മെ​ൻ​റ് ആ​ശു​പ​ത്രി​യി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്

Tags : scooter and car collide

Recent News

Up