മീനങ്ങാടി: ഒയിസ്ക ഇന്റർനാഷണൽ മിൽമയുമായി സഹകരിച്ച് സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് നടത്തുന്ന ടോപ് ടീൻ ടാലന്റ് പരീക്ഷ ജില്ലാതല മത്സരത്തിൽ നടവയൽ സെന്റ് തോമസ് സ്കൂളിലെ ഹാദിയ നൗറീൻ ഒന്നാം സ്ഥാനം നേടി. കാക്കവയൽ ഗവ. ഹൈസ്കൂളിലെ വി.എ. കൃഷ്ണദേവിനാണ് രണ്ടാം സ്ഥാനം.
ഒയിസ്ക ഇക്കോ റിസോഴ്സ് സെന്ററിൽ നടന്ന മത്സരം സംസ്ഥാന സെക്രട്ടറി സെക്രട്ടറി വിനയകുമാർ അഴീപ്പുറത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം. മേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി, കൽപ്പറ്റ ചാപ്റ്റർ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ്, നടവയൽ ചാപ്റ്റർ പ്രസിഡന്റ് വിൻസന്റ് തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : OISKA