കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ദേശീയ മാനേജ്മെന്റ്് ഫെസ്റ്റ് "മെറാക്കി 2025' കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് സന്ധ്യ വര്‍ഗീസ
കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് "മെറാക്കി 2025' കമ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റും കണ്ടന്റ് ക്രിയേറ്ററുമായ സന്ധ്യ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്ട്രാറ്റജിസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോമോന് ജോസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സിംസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്സ്, ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ പ്രഫ. നോയല്‍ വില്‍സണ്‍, സ്റ്റുഡന്റ് കോ ഒാര്ഡിനേറ്റേഴ്സ് സി.ബെര്‍ണാഡ്, കെയറിന് ജോഷി, അലീഷാ ദീന്, സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്മാന് കെ.പി. ജിതിന് എന്നിവര്‍ നേതൃത്വം നല്കി.
55 കോളജുകളില്‍ നിന്നായി 850 ല്‍ അധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ദേശീയ മാനേജ്മെന്റ്് ഫെസ്റ്റ് ഇന്ന് സമാപിക്കും.
Tags : Sahridaya