കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മൊബൈൽ ഫോണ്‍ സർവീസിംഗ് പഠനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ സൗജന്യ മൊബൈൽ ഫോണ്‍ സർവീസിംഗ് കോഴ്സ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. പഠിച്ചിറങ്ങുന്ന യുവതീയുവാക്കൾക്ക് സർവീസ് സെന്റർ തുടങ്ങുന്നതിനാവശ്യമായ പണം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലൂടെ നൽകുമെന്ന് അജിത രതീഷ് അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജയശ്രീ ഗോപിദാസ്, ടി.ജെ. മോഹനൻ, ഷക്കീല നസീർ, ടി.എസ്. കൃഷ്ണകുമാർ, കെ.എസ്. എമേഴ്സണ്‍, പി.കെ. പ്രദീപ്, മാഗി ജോസഫ്, രത്നമ്മ രവീന്ദ്രൻ, ജൂബി അഷ്റഫ്, അനു ഷിജു, ഡാനി ജോസ്, ബിഡിഒ എസ്. സജീഷ്, താലൂക്ക് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
നാല്പതു ദിവസത്തെ പഠനക്ലാസാണ് ഇവിടെ നടക്കുന്നത്. കൊല്ലം എൻജിനിയറിംഗ് കോളജിൽനിന്നുള്ള വിദഗ്ധ ടീമാണ് ക്ലാസുകൾ നയിക്കുന്നത്. 25 യുവതീയുവാക്കളാണ് കോഴ്സിൽ പങ്കെടുക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Tags : Mobile phone servicing