മണ്ണാറക്കയം ബ്ലോക്ക്പടി-വിഴിക്കിത്തോട് റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: അറുപതിലേറെ വര്‍ഷം വാഹനഗതാഗതത്തിന് യോഗ്യമല്ലാതായിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. മണ്ണാറക്കയം ബ്ലോക്ക്പടി-നെടുങ്ങാട്-തവിട്ടനാകുഴി-വിഴിക്കിത്തോട് റോഡാണ് സഞ്ചാരയോഗ്യമാക്കിയത്.
മണ്ണാറക്കയം ബ്ലോക്ക്പടിയില്നിന്ന് എളുപ്പമാര്‍ഗം വിഴിക്കിത്തോട്ടില്‍ എത്താന്‍ കഴിയുന്ന ഈ റോഡ് നടപ്പുവഴിയായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടായിരുന്ന രണ്ട് കിലോമീറ്റര്‍ റോഡ് 3.50 മീറ്റര്‍ വീതിയിലാണ് കോണ്‍ക്രീറ്റ് ചെയ്തത്.
വാര്‍ഡംഗം റിജോ വാളാന്തറയുടെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. രണ്ടാം ഘട്ടമായി അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവൃത്തികളുടെ നിര്‍മാണം തുടങ്ങി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജന്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റിജോ വാളാന്തറ, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Mannarakayam