x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു


Published: October 23, 2025 10:06 PM IST | Updated: October 23, 2025 10:06 PM IST

ക​ണ്ണൂ​ര്‍: സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ന്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ ചാ​വ​ക്കാ​ട് നാ​ട്ടി​ക കു​ന്ന​ത്ത് വീ​ട്ടി​ല്‍ മ​നോ​ഹ​ര​നാ​ണ് (71) ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്.

ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ക​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​ണ്. ഭാ​ര്യ: ശാ​ന്ത. ഒ​രു മ​ക​ളു​ണ്ട്.

Tags :

Recent News

Up