കണ്ണിവയൽ: ഗവ. ടിടിഐയിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എം. രാജഗോപാലൻ എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു.
എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ സജിൻ കെ. സതീശനെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള അനുമോദിച്ചു.
കെ ടെറ്റ് പരീക്ഷയിൽ വിജയം നേടിയ 2023-25 ബാച്ചിലെ വിദ്യാർഥികൾക്കുള്ള അനുമോദനം കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുരാമഭട്ട്, ചിറ്റാരിക്കൽ ഉപജില്ല വിദ്യാഭ്യസ ഓഫീസർ ജസിന്ത ജോൺ എന്നിവർ നിർവഹിച്ചു.
ഡോ.പി. രതീഷ്, സോജിൻ ജോർജ്, പി.വി. വിജയൻ, എം.എസ്. ഹരികുമാർ, ചൈതന്യ വിജയൻ എന്നിവർ പ്രസംഗിച്ചു.
Tags :