കോന്നി ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള പ്രമാടം നേതാജി സ്കൂളില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കോന്നി: ഉപജില്ലാ ശാസ്ത്രമേള നേതാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനിത്ത് അധ്യക്ഷത വഹിച്ചു. കോന്നി എഇഒ ആർ.എസ്. ബിജു കുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ. എം. മോഹനന് നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രാജി സി. ബാബു, വാര്‍ഡ് മെംബര്‍ ലിജാശിവപ്രകാശ്, പ്രിന്‍സിപ്പല്‍ ബി. ആശ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Konni Sub-District Science Fair