കുന്നംകുളം: ഉറക്കത്തിനിടെ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് അബ്ദുൽ വാഹിദ് - ഷഹീറ ദമ്പതികളുടെ മകൻ മുഹമ്മദ് ആബിദ് ആണ് മരിച്ചത്. ഇന്നലെ രാവിലെ കുട്ടിക്ക് അനക്കമില്ലാത്തതു ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പെരുമ്പിലാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. രാത്രിയിൽ ഉറക്കത്തിനിടെ കുടിച്ചിരുന്ന മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ശ്വാസതടസമുണ്ടായതാണ് മരണകാരണമായതെന്നു പറയുന്നു.
Tags : Baby dies breast milk