ഓമല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിക്കുന്നു.
പത്തനംതിട്ട: ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2025-26 ന്റെ ഭാഗമായി നവീകരിച്ച ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ഓമല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ.വി. ആശാമോൾ, ജില്ല പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യു, ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്സണ്‍ ആർ.അജിത് കുമാര്‍,
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിര ദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സന് വിളവിനാൽ, ജില്ല വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ, ഓമല്ലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക പ്രസീത, ജില്ല പഞ്ചായത്ത് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ കെ.എസ് മഞ്ജു എന്നിവര്‍ പ്രസംഗിച്ചു.
Tags : Gender Resource Center Pathanamthitta District Panchayat