വെച്ചൂർ വളച്ചകരി പാലത്തിനു സമീപം തള്ളിയ ഹോട്ടൽമാലിന്യം തെരുവുനായ്ക്കൾ തിന്നുന്നു.
വെച്ചൂർ: കാർഷികമേഖലയിലെ പാലത്തിനോടു ചേർന്ന് ഹോട്ടൽ മാലിന്യം തള്ളുന്നത് പതിവായത് ഗ്രാമവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്നു. വെച്ചൂർ പോലീസ് ഔട്ട് പോസ്റ്റിനു കിഴക്കുഭാഗത്തുള്ള വളച്ചകരി പാലത്തിനു സമീപമാണ് ഹോട്ടലുകളിൽനിന്നുള്ള മാലിന്യം രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നത്.
അഴുകിയ മാലിന്യത്തിന് കടുത്ത ദുർഗന്ധമാണെന്നും റോഡിലൂടെ മൂക്കുപൊത്തിമാത്രമേ കടന്നുപോകാൻ കഴിയുകയുള്ളുവെന്ന് നാട്ടുകാർ ആരോപിച്ചു.
മാലിന്യം തള്ളുന്നത് പതിവായതോടെ ഇവിടം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രവുമായി മാറി.
മാംസാവശിഷ്ടങ്ങളടക്കം കടിച്ചുപറിക്കുന്ന നായ്ക്കൾ നാട്ടുകാരുടെ നേർക്കും കുരച്ചുചാടുന്നു. മാലിന്യം തള്ളുന്നവർക്കെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Kottayam