കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ ഹോര്‍മോണ്‍ അനലൈസര്‍ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ നിര്‍വഹിക്കുന്നു.
കുറവിലങ്ങാട്: താലൂക്ക് ആശുപത്രി ലാബിന്റെ പ്രവര്‍ത്തനം വിപുലികരിക്കുന്നതിന്റെ ഭാഗമായി ലാബില്‍ ഹോര്‍മോണ്‍ അനലൈസര്‍ മെഷീന് സ്ഥാപിച്ചു. എച്ച്എംസി ഫണ്ടില്‍നിന്ന് 7.7 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹോര്‍മോണ്‍ അനലൈസര്‍ സ്ഥാപിച്ചത്. ഹാര്‍ട്ട് അറ്റാക്ക് സാധ്യത കണ്ടുപിടിക്കുന്നതിനുള്ള ട്രോപോണില്‍ ടെസ്റ്റ്, തൈറോയ്ഡ് ടെസ്റ്റ്, വൈറ്റമിന്‍ ഡി തുടങ്ങിയ ടെസ്റ്റുകള്‍ കുറഞ്ഞ ചെലവില്‍ താലൂക്ക് ആശുപത്രി ലാബില്‍ നടത്താന്‍ കഴിയും.
ഹോര്‍മോണ്‍ അനലൈസര്‍ മെഷീന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണ്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പി.സി. കുര്യന്, പി.എന്‍. രാമചന്ദ്രന്, ജോണ്സണ് പുളിക്കിയില്‍, ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍, ബിജു മൂലംങ്കുഴ, ഷാജി കണിയാംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Taluk Hospital