ക്രൈസ്റ്റ് കോളജില്‍ ജനിതകം ടു ജീനോമികം എന്ന വിഷയത്തില്‍ ക്ലാസ് നടത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളജ് പാത്തോള
ഇരിങ്ങാലക്കുട: ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജനിതകം ടു ജീനോമികം എന്ന വിഷയത്തില്‍ ക്ലാസ് നടത്തി.
ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും കോഴിക്കോട് മെഡിക്കല്‍ കോളജ് പാത്തോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോ. പി.കെ. അരവിന്ദനാണ് ക്ലാസ് നയിച്ചത്. ചാള്‍സ് ഡാര്‍വിന്റെ പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തത്തില്‍ നിന്നു തുടങ്ങി ജീവപാരമ്പര്യത്തിന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ജീനുകള്‍, ജീന്‍ സാങ്കേതിക വിദ്യകള്‍, ആധുനിക രോഗ നിര്‍ണയ ഉപാധികള്‍ എന്നിവയെല്ലാം പരാമര്‍ശിച്ചു കൊണ്ട് നടത്തിയ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.
ഇരിങ്ങാലക്കുടയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നൂറോളം പേര് പങ്കാളികളായി. ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി ഡോ. സോണി ജോണ്‍, ക്രൈസ്റ്റ് കോളജ് ഫിസിക്സ് വിഭാഗം മേധാവി ഡോ. സുധീര്‍ സെബാസ്റ്റ്യന്‍, വി.എന്‍. കൃഷ്ണന്‍കുട്ടി, ഡോ. എസ്. ശ്രീകുമാര്‍, സി.എ. മധു, കെ. മായ എന്നിവര്‍ സംസാരിച്ചു.
Tags : "Genetics to Genomics"