പ്രളയത്തെത്തുടർന്നു വെള്ളംകയറി നശിച്ച റേഷന്‍ സാധനങ്ങള്‍ കുഴിച്ചുമൂടാൻ ജെസിബിയില്‍ കൊണ്ടുപോകുന്നു.
നെടുങ്കണ്ടം: പ്രളയത്തെത്തുടര്‍ന്ന് കടയില്‍ വെള്ളംകയറി നശിച്ച റേഷന്‍ സാധനങ്ങള്‍ കുഴിച്ചുമൂടി.
മുണ്ടിയെരുമ എആര്‍ഡി 46 -ാം നമ്പര്‍ റേഷന്‍ കടയിലെ സാധനങ്ങളാണ് പൂര്‍ണമായും നശിച്ചത്. 18 ന് പുലര്‍ച്ചെ നാലോടെയാണ് മുണ്ടിയെരുമ ടൗണ്‍ അപ്പാടെ വെള്ളത്തിനടിയിലായത്.
മുണ്ടിയെരുമയിലെ റേഷന്‍ വ്യാപാരി കൈതാരം സോണിയുടെ കടയില്‍ വെള്ളം കയറി 75 ക്വിന്റല്‍ അരി, ആറ് ക്വിന്റല്‍ ഗോതമ്പ്, ഏഴ് ക്വിന്റല്‍ ആട്ട, 100 കിലോയോളം പഞ്ചസാര, 22 ലിറ്റര്‍ മണ്ണെണ്ണ, റേഷന്‍ റിക്കാര്‍ഡുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ നശിച്ചു.
സിവില്‍ സപ്ലൈസ് അധികൃതര്‍ കഴിഞ്ഞദിവസം കടയിലെത്തി നഷ്ടക്കണക്കെടുത്തിരുന്നു. തുടര്‍ന്ന് നശിച്ചുപോയ സാധനങ്ങള്‍ വലിയ കുഴിയെടുത്തശേഷം മൂടുകയും ചെയ്തു.
നഷ്ടപ്പെട്ട സാധനങ്ങള്‍ക്ക് പകരം നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Tags : damaged by flooding