ഒപ്പനക്കാര റോഡിൽ മഹാശ്രീലക്ഷ്മി സിൽക്സിന്റെ ഗോഡൗണിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തം.
കോയമ്പത്തൂർ: നഗരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ ഒപ്പനക്കാര റോഡിലും രാജാ റോഡിലും സ്ഥിതിചെയ്യുന്ന കടകളുടെ സുരക്ഷാസൗകര്യങ്ങൾ പരിശോധിക്കാൻ കോയമ്പത്തൂർ ജില്ലാ ഫയർഫോഴ്സിനോട് ജില്ലാ കളക്ടർ പവൻ കുമാർ ഉത്തരവിട്ടു.
ഒപ്പനക്കാര റോഡ് പ്രദേശത്തുള്ള മഹാശ്രീലക്ഷ്മി സിൽക്സിന്റെ ഗോഡൗണിൽ ഇന്നലെ പുലർച്ചെ 5. 30 ഓടെ തീപിടിത്തമുണ്ടായി. കോയമ്പത്തൂർ സൗത്ത്, നോർത്ത് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എഞ്ചിനുകൾ എത്തി രാവിലെ 6. 30 ഓടെയാണ് തീ അണച്ചത്. തീപിടിത്തമുണ്ടായപ്പോൾ കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Fire breaks