തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലോത്സവം കെ. രാധാകൃഷ്ണൻ എംപിയും കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ.ഡോ. ബി. അനന്തകൃഷ്ണനും ച
തൃശൂർ: മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് കലോത്സവവേദികളെന്ന് കെ. രാധാകൃഷ്ണൻ എംപി. തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ആറ്റൂർ അറഫ സ്കൂളിൽ സംഘടിപ്പിച്ച ജില്ലാ സിബിഎസ്ഇ കലോത്സവം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർഗശേഷിയും കഴിവുകളും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണു കലോത്സവവേദികൾ. സമൂഹത്തിൽ ഇതുണ്ടാക്കുന്ന സ്വാധീനം വലുതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും നമുക്കു കാണാൻ കഴിയാത്ത, ജാതിക്കും മതത്തിനും അതീതമായി മനുഷ്യനാണു വലുതെന്ന കാഴ്ചപ്പടോടുകൂടി ഒരുമിച്ചുകൂടാൻ പറ്റുന്നയിടമാണ് കേരളത്തിലെ കലോത്സവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് ഡോ. ദിനേഷ് ബാബു, കേരള കലാമണ്ഡലം വൈസ് ചാൻസലർ പ്രഫ.ഡോ. ബി. അനന്തകൃഷ്ണൻ, അറഫ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.എസ്. ഹംസ, അറഫ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ പി.എം. അബ്ദുല്ലത്തീഫ്, വൈസ് ചെയർമാൻ കെ.എം. മുഹമ്മദ്, സഹോദയ വൈസ് പ്രസിഡന്റ് പി.എച്ച്. സജീവ് കുമാർ, ട്രഷറർ ബാബു കോയിക്കര, മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി ഐ.ടി. മുഹമ്മദ് അലി, സഹോദയ ജോയിന്റ് സെക്രട്ടറി വസന്ത മാധവൻ, ജനറൽ സെക്രട്ടറി ഷമീം ബാവ എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി 75 സ്കൂളുകളിൽനിന്ന് ആറായിരം വിദ്യാർഥികളാണു മേളയിൽ മാറ്റുരയ്ക്കുന്നത്.
Tags : സഹോദയ സ്കൂൾ