സ്കൂള്‍ കായികമേള സൈക്ലിംഗ് മത്സര വിജയികള്‍ക്ക് കെ. ആന്‍സലന്‍ എംഎല്‍എ ട്രോഫികള്‍ സമ്മാനിക്കുന്നു.
നെയ്യാറ്റിന്‍കര: സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായ സൈക്ലിംഗ് മത്സരങ്ങള്‍ക്ക് വേദിയായത് കാരോട് ബൈപാസാണ്. പുതുതലമുറയിലെ സൈക്ലിംഗ് താരങ്ങളുടെ പ്രകടനം യാത്രക്കാരും ആസ്വദിച്ചു.
ഇന്നലെ രാവിലെയാണ് കാരോടിനു സമീപത്തെ ബൈപാസില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സൈക്ലിംഗ് മത്സരങ്ങള്‍ അരങ്ങേറിയത്. മത്സരത്തിനു മുന്നോടിയായി നാലു കിലോമീറ്ററോളം ദൂരം സൈക്ലിംഗിനായി ക്രമീകരിച്ചിരുന്നു. മത്സരത്തിനായി ഒരുക്കിയിരുന്ന അത്രയും ഭാഗത്തേയ്ക്കുള്ള ഗതാഗതം താത്കാലികമായി വഴിതിരിച്ചുവിട്ടു.
പോലീസിന്റെ സേവനവും ലഭിച്ചു. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം കെ. ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. കായികമേള സംഘാടകരും സംബന്ധിച്ചു. രാവിലെ നടന്ന മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ ബൈപാസിലൂടെ കടന്നുപോയ യാത്രക്കാരും ഉണ്ടായിരുന്നു.
Tags : Local News Nattuvishesham Kollam