ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന്റെ കര്‍ത്തവ്യ ശ്രേഷ്ഠ പുരസ്കാരം ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണികൃഷ്ണന് സിനിമ സംവിധായകന് സത്യന്
ഇരിങ്ങാലക്കുട: ഏറ്റവും മികച്ച പൊതുസേവകനുള്ള ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗിന്റെ കര്‍ത്തവ്യ ശ്രേഷ്ഠ പുരസ്കാരം ആലത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍. ഉണ്ണികൃഷ്ണന് സിനിമ സംവിധായകന് സത്യന് അന്തിക്കാട് സമ്മാനിച്ചു. പൊതു സേവനത്തില്‍ മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ നാമനിര്‍ദേശത്തിലൂടെ സ്വീകരിച്ച് വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മികച്ച പോലീസ് സ്റ്റേഷനുള്ള അവാര്‍ഡ്, ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ തുടങ്ങിയവ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ടി.എന്‍. ഉണ്ണികൃഷ്ണന്.
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, ഡോ. സജീവ് ജോണ്‍, ഫാ. ജോജോ അരീക്കോടന്‍, ഡോ. എം നന്ദകുമാര്‍, ഡോ. സുധ ബാലഗോപാലന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. നീതു വര്‍ഗീസ്, അധ്യാപകരായ കെ.എസ്. നിതിന്‍, ടി.ഐ. പ്രീതി എന്നിവര്‍ നേതൃത്വം നല്കി.
Tags : Christ Engineering College