x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ചേ​ർ​ത്ത​ലയെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ച്ചു


Published: October 24, 2025 11:34 PM IST | Updated: October 24, 2025 11:34 PM IST

ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദാ​രി​ദ്ര്യമു​ക്ത ന​ഗ​ര​സ​ഭ​യാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ്ര​ഖ്യാ​പി​ക്കു​ന്നു.

ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദാ​രി​ദ്ര്യമു​ക്ത ന​ഗ​ര​സ​ഭ​യാ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ പ്ര​ഖ്യാ​പി​ച്ചു. സ​ർ​വേ​യി​ലൂ​ടെ 71 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് അ​തി​ദാ​രി​ദ്ര്യ വി​ഭാ​ഗ​ത്തി​ലാ​യി ക​ണ്ടെ​ത്തി​യ​ത്.


അ​തി​ൽ ഏ​ഴു​ പേ​ര്‍ മ​രി​ച്ച​തി​നാ​ല്‍ 64 പേ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ അവ​ശ്യരേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന ആ​റു​ പേ​ർ​ക്ക് ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, വോ​ട്ട​ർ ഐ​ഡി, ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ൾ ന​ൽ​കി.


ത​നി​യെ ഭ​ക്ഷ​ണമുണ്ടാ​ക്കി ക​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത നാ​ലു​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പാ​കം ചെ​യ്ത ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ ഉ​റ​പ്പാ​ക്കി. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും മാ​സം‌തോ​റും ഭ​ക്ഷ്യക്കിറ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വ​രു​മാ​നമി​ല്ലാ​തി​രു​ന്ന 20 പേ​ര്‍​ക്ക് കു​ടും​ബ​ശ്രീ​യു​ടെ ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ലോ​ട്ട​റി വി​ല്പ​ന​യും ത​യ്യ​ൽ​ മെ​ഷീ​ൻ, പ​ല​ച​ര​ക്കു​ക​ട മു​ത​ലാ​യ​വ ന​ൽ​കി വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചു. അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും ന​ല്കി.


സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​തി​രു​ന്ന നാ​ലു​പേ​ര്‍​ക്കു സ്ഥ​ലം വാ​ങ്ങി ന​ൽ​കി. 19 പേ​ർ​ക്കു ഭ​വ​ന‌നി​ർ​മാ​ണ​ത്തി​ന് ആ​നു​കൂ​ല്യം ന​ൽ​കി. സ്വ​ന്ത​മാ​യി ഭ​വ​നം ഉ​ണ്ടാ​യി​രു​ന്ന 19 പേ​ര്‍​ക്ക് ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ആ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കി. അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സാ​മ​ഗ്രി​ക​ളും ഓ​ണ​ത്തി​ന് ഓ​ണക്കോ​ടി​യും ന​ൽ​കി. എ​ല്ലാ മേ​ഖ​ല​യി​ലും അ​തി​ദ​രി​ദ്ര​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റി​യ​തി​ലൂ​ടെ​യാ​ണ് ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ സ​മ്പൂ​ർ​ണ അ​തി​ദ​രി​ദ്ര മു​ക്ത ന​ഗ​ര​സ​ഭ​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​ത്.


ച​ട​ങ്ങി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​യി പ​രി​ശ്ര​മി​ച്ച സീ​നി​യ​ർ ഗ്രേ​ഡ് ജെ​പി​എ​ച്ച്എ​ൻ എ​സ്.​എ​സ്. സീ​ന​യെ ആ​ദ​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത് റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.


സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി. ​ര​ഞ്ജി​ത്, ശോ​ഭ ജോ​ഷി, മാ​ധു​രി സാ​ബു, ഏ​ലി​കു​ട്ടി ജോ​ൺ, എ.​എ​സ്. സാ​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഷീ​ജ സ​ന്തോ​ഷ്‌, പ്രൊ​ജ​ക്റ്റ്‌ ഓ​ഫീ​സ​ർ സ്റ്റാ​ലി​ൻ ജോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : municipal council

Recent News

Up