ചെങ്ങന്നൂര്‍ നഗരസഭാ കേരളോത്സവം ചെയര്‍പേഴ്സണ്‍ അഡ്വ.ശോഭ വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
ചെങ്ങന്നൂര്‍: നഗരസഭാ കേരളോത്സവം ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ- കലാ- കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീദേവി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ. ഷിബുരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ റിജോ ജോണ്‍ ജോര്‍ജ്, ടി. കുമാരി, അശോക് പടിപ്പുരയ്ക്കല്‍, കൗണ്‍സിലര്‍മാരായ സൂസമ്മ ഏബ്രഹാം, ഓമന വര്‍ഗീസ്, രോഹിത് പി . കുമാര്‍, സെക്രട്ടറി എം.ഡി. ദീപ, സൂപ്രണ്ട്മാരായ പ്രവീണ്‍ രാജ്, എസ്. സുഖില ജിജി, സ്റ്റാഫ് സെക്രട്ടറി സി. നിഷ, കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്. ഹരിക്കുട്ടന്, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സജിതകുമാരി എന്നിവര്‍ പ്രസംഗിച്ചു. കേരളോത്സവം 27നു സമാപിക്കും.
Tags : Kerala Festival