കൊല്ലം: യുഡിഎഫിനെ അധികാരത്തിലേറ്റിയാല്‍ നഗരത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന കോര്പറേഷന് പരിധിയിലെ യുഡിഎഫ് പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായി രുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയര്മാന് കെ സി രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിബു ബേബിജോണ്‍, പി. രാജേന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, എം. എം .നസീര്‍, എ .എ .അസീസ്, എ .കെ.ഹഫീസ്, കെ.എസ്.വേണുഗോപാല്‍, നൗഷാദ് യൂനുസ്, ഈച്ചംവീട്ടില്‍ നയാസ്, സൂരജ് രവി, എസ്.വിപിനചന്ദ്രന്‍, കെ.എസ്. വേണുഗോപാല്‍, പ്രകാശ് മൈനാഗപ്പള്ളി, പള്ളത്ത് സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
Tags : UDF N.K. Premachandran MP