ആലത്തൂർ: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ കുറിച്ച് സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് വെച്ച് അപമാനിച്ച ആലത്തൂർ ഡിവൈഎസ്പിയെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് ബിജെപി ഈസ്റ്റ് ജില്ലാ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ബി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം.കെ. ലോകനാഥൻ, ഒബിസി മോർച്ച സംസ്ഥാനകമ്മിറ്റി അംഗം വി. ഭവദാസൻ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. ഷിനു, രാജേഷ് പുതുശേരി, കെ.എം. ഹരിദാസ്, മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണൻ, വൈസ്പ്രസിഡന്റ് പ്രജീഷ് കൂട്ടമൂച്ചി, ആലത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. ഉന്മേഷ് എന്നിവർ പ്രസംഗിച്ചു.
Tags :