പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഉത്്പന്നങ്ങളുമായി ദിയ എലിസബത്ത് സിനീഷ്.
തൊടുപുഴ: പാഴ് വസ്തുക്കൾ വലിച്ചെറിയാനോ ആക്രിക്കടയിൽ വില്്പന നടത്താനോ ഉള്ളതല്ലെന്നാണ് ദേവിയാർ കോളനി ജിവിഎച്ച്എസ്എസിലെ ദിയ എലിസബത്ത് സിനീഷ് തെളിയിക്കുന്നത്. മത്സരത്തിൽ ദിയ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
പ്ലാസ്റ്റിക് നെറ്റും പെഡസ്റ്റൽ ഫാനിന്റെ അടപ്പും ഉപയോഗിച്ചു നിർമിച്ച പക്ഷിക്കൂട്, ഓയിൽ കാൻ ഉപയോഗിച്ച് നിർമിച്ച സൈഡ് ടേബിൾ, കേബിൾ റോൾ ഉപയോഗിച്ചുള്ള കസേര, പാഴായ ട്യൂബിൽ തയാറാക്കിയ അക്വേറിയം, എക്സറേ ഫിലിം ഉപയോഗിച്ച് നിർമിച്ച ഫ്ളവർവേസുകൾ എന്നിങ്ങനെ ആകർഷകമായ ഒട്ടേറെ ഉത്പന്നങ്ങളാണ് ദിയ തയാറാക്കിയത്. കഴിഞ്ഞ മൂന്നുവർഷമായി സബ് ജില്ലയിൽ ദിയയ്ക്കാണ് ഒന്നാം സ്ഥാനം.
Tags : Beauty in waste