മാ​ലി​ന്യം വേ​ര്‍​തി​രി​ക്കാ​ന്‍ എ​ഐ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച് ഡി​സ്റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, July 3, 2024 4:24 AM IST
അ​ങ്ക​മാ​ലി: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്(​നി​ര്‍​മി​ത ബു​ദ്ധി) എ​ന്ന എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ കൂ​ട്ടു​പി​ടി​ച്ച് മാ​ലി​ന്യം വേ​ര്‍​തി​രി​ക്കാ​ന്‍ നൂ​ത​ന സം​വി​ധാ​നം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ങ്ക​മാ​ലി ഡീ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ ഒ​രു സം​ഘം വി​ദ്യാ​ര്‍​ഥി​ക​ള്‍.

കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ അ​ഷി​ക് ബേ​ബി, ഡെ​ന്നി​സ് ഐ​സ​ക്ക്, ആ​യു​ഷ് രാ​ജ്, ആ​ഷി​ല്‍ റോ​യ് എ​ന്നി​വ​രാ​ണ് നി​ര്‍​മി​ത ബു​ദ്ധി​യെ വേ​റി​ട്ട ത​ല​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ക​ണ്ടു​പി​ടു​ത്ത​ത്തി​നു പി​ന്നി​ല്‍.

ഉ​യ​ര്‍​ന്ന റെ​സ​ലൂ​ഷ​ന്‍ കാ​മ​റ​ക​ളും സെ​ന്‍​സ​റു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​മേ​ജ് റെ​ക്ക​ഗ്‌​നി​ഷ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ക്കു​ന്ന​ത്.

ഇ​പ്ര​കാ​രം ത​രം​തി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്, പേ​പ്പ​ര്‍, ഗ്ലാ​സ്, ലോ​ഹം, ജൈ​വ വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ചി​ത​മാ​യ ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കും. ഡി​പ്പാ​ര്‍​ട്ട്്‌​മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​ജ​യ് ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​തി​യ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്.

സ്‌​കൂ​ള്‍ ഓ​ഫ് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​അ​മ്പി​ളി പ്ര​മി​ത, അ​ജ​യ് ആ​ന്‍റ​ണി എ​ന്നി​വ​രും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ഒ​രു​ക്കി. പു​തി​യ സം​വി​ധാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ണ്‍ മം​ഗ​ല​ത്ത് നി​ര്‍​വ​ഹി​ച്ചു.