രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ ഹ​സ്ത​വു​മാ​യി സ്നേ​ഹ സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്
Friday, July 5, 2024 6:35 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് സ്നേ​ഹ​സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ൽ​ചെ​യ​റു​ക​ളും ഡ​യ​പ്പ​റു​ക​ളും മ​റ്റ് അ​ത്യാ​വ​ശ്യ വ​സ്തു​ക്ക​ളും ന​ൽ​കി. ഡോ​ക്ടേ​ഴ്സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ അ​മ്മ​മാ​രു​ടെ സം​ഘ​ട​ന​യാ​ണ് സ്നേ​ഹ​സാ​ന്ദ്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്. കേ​ര​ളാ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നും ച​ല​ച്ചി​ത്ര താ​ര​വു​മാ​യ പ്രേം​കു​മാ​ർ വീ​ൽ ചെ​യ​റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​സ​ജ​ൻ, ഷെ​രീ​ഫ് ത​മ്പാ​നൂ​ർ, ഷീ​ജ സാ​ന്ദ്ര, സം​ഗീ​ത ജ​യ​കു​മാ​ർ, അ​ജ​യ് ച​ന്ദ്ര​ൻ, ഡോ. ​സ​ന്തോ​ഷ് കെ. ​രാ​ഘ​വ​ൻ, ഡോ. ​ശെ​ൽ​വ​ൻ, ഡോ. ​സ​ക്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.