ബൈ​ക്കി​ൽ കാ​റി​ടി​ച്ച് മ​ത്സ്യ വ്യാ​പാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്
Friday, July 5, 2024 4:16 AM IST
അ​ങ്ക​മാ​ലി: ബൈ​ക്കി​ല്‍ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ത്സ്യ​വ്യാ​പാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തു​റ​വൂ​ര്‍ കാ​രേ​ക്കാ​ട​ന്‍ കെ.​ഒ. അ​ഗ​സ്റ്റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 3.45 നാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് അ​ങ്ങാ​ടി​ക്ക​ട​വ് സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ല്‍ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ​സ്റ്റി​ന്‍റെ ത​ല​യ്ക്കും കാ​ല്‍​മു​ട്ടി​നും പ​രി​ക്കു​ണ്ട്. ഇ​ടു​പ്പെ​ല്ല് പാ​ടെ ത​ക​ര്‍​ന്ന ഇ​യാ​ൾ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.