നി​ര​ന്ത​ര കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി
Thursday, July 4, 2024 4:39 AM IST
പെ​രു​മ്പാ​വൂ​ർ : നി​ര​ന്ത​ര കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി. കോ​ട​നാ​ട് വേ​ങ്ങൂ​ർ മു​ട​ക്കു​ഴ കു​റു​ക്ക​ൻ​പൊ​ട്ട മൂ​ലേ​ത്തും​കു​ടി വീ​ട്ടി​ൽ ബി​നു (36) വി​നെ​യാ​ണ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

കോ​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മം, ക​ഠി​ന ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​യ​റ​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കോ​ട​നാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടി​പി​ടി​ക്കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.