ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യം പു​തു​വൈ​പ്പി​ലെ ച​തു​പ്പി​ലേ​ക്ക്
Friday, July 5, 2024 4:36 AM IST
വൈ​പ്പി​ന്‍: സൗ​ത്ത് പു​തു​വൈ​പ്പി​ൽ എ​ൽ​എ​ൻ​ജി റോ​ഡി​നു സ​മീ​പം പോ​ർ​ട്ടി​ന്‍റെ അ​ധീ​ന​ത​യി​ൽ ഉ​ള്ള ച​തു​പ്പു​നി​ല​ത്തി​ൽ ന​ഗ​ര​ത്തി​ൽ നി​ന്ന് പൈ​ലിം​ഗ് വേ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു നി​റ​ക്കു​ന്ന​താ​യി പ​രാ​തി.

ഇ​തു മൂ​ലം ഈ ​ഭാ​ഗ​ത്തെ ക​ണ്ട​ൽ കാ​ടു​ക​ൾ ന​ശി​ക്കു​ക​യാ​ണ്. പൈ​ലിം​ഗ് ചെ​ളി​യി​ൽ അ​ട​ങ്ങി​യ രാ​സ​മാ​ലി​ന്യ​മാ​ണ​ത്രേ ക​ണ്ട​ൽ ചെ​ടി​ക​ളു​ടെ അ​ന്ത​ക​നാ​കു​ന്ന​ത്. പൈ​ലിം​ഗ് ചെ​ളി​യു​ടെ കൂ​ട്ട​ത്തി​ൽ പ്ലാ​സ്റ്റി​ക്, ശു​ചി​മു​റി​മാ​ലി​ന്യം എ​ന്നി​വ​യും ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്നു​ണ്ട​ത്രേ.

ന​ഗ​ര​ത്തി​ല്‍ നി​ന്നു രാ​ത്രി​യി​ല്‍ ടാ​ങ്ക​റു​ക​ളി​ലും മ​റ്റു ലോ​റി​ക​ളി​ലു​മാ​ണ് മാ​ലി​ന്യം എ​ത്തി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​ന് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യ യു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.