മ​രി​ച്ച​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും പ​ണം; ബാ​ങ്ക് മാ​നേ​ജ​ര്‍​മാ​രെ പ്ര​തി ചേ​ര്‍​ത്തു
Wednesday, July 3, 2024 4:09 AM IST
കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ പ​ണം ത​ട്ടി​പ്പി​ന് മ​രി​ച്ച​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​ൽ ബാ​ങ്ക് മാ​നേ​ജ​ര്‍​മാ​രു​ടെ​യ​ട​ക്കം പ​ങ്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​ണ്ടെ​ത്തി. ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം കൈ​മാ​റാ​ന്‍ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍​ക്ക് അ​ക്കൗ​ണ്ടു​ക​ള്‍ ന​ല്‍​കി ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ഒ​ത്താ​ശ ചെ​യ്യു​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ കൊ​ച്ചി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ ബാ​ങ്ക് മാ​നേ​ജ​റെ​യ​ട​ക്കം പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തു. ഒ​രു വി​ഭാ​ഗം സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്ന​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ്യാം ​സു​ന്ദ​ര്‍ പ​റ​ഞ്ഞു.

ആ​റു മാ​സ​ത്തി​നി​ടെ കൊ​ച്ചി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ച​യ്ത 400 ത​ട്ടി​പ്പ് കേ​സു​ക​ളി​ല്‍ പ​ണം പോ​യി​ട്ടു​ള്ള​തെ​ല്ലാം സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ്. ഒ​രു പ്ര​ധാ​ന സ്വ​കാ​ര്യ ബാ​ങ്കും സം​ശ​യ​നി​ഴ​ലി​ലു​ണ്ട്. സാ​ധാ​ര​ണ​ക്കാ​രെ പ​ണം കൊ​ടു​ത്ത് വ​ശ​ത്താ​ക്കി അ​ക്കൗ​ണ്ട് തു​റ​ന്ന് ഇ​തു​വ​ഴി പ​ണം കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന രീ​തി​യു​മു​ണ്ട്.