ശ​ബ​രി ബാ​ൽ കൊ​ല​ക്കേ​സ്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഇ​ന്ന്
Tuesday, July 2, 2024 7:11 AM IST
മൂ​വാ​റ്റു​പു​ഴ: ബാ​റി​ന് സ​മീ​പം യു​വാ​വ് കൊ​ലചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. വൈ​കു​ന്നേ​രം 4.30 ന് ​ടൗ​ണി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്നുള്ള ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​ല്ലു​വ​ഴി കാ​ൽ​പ്പ​ടി​യ്ക്ക​ൽ ശ​ബ​രി ബാ​ൽ(40) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തെ ബാ​റി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ച​തെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​തെ​ങ്കി​ലും പി​ന്നീ​ട് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ റി​മാ​ൻ​ഡി​ലാ​ണ്.

നാ​ലു​പേ​രെ കൂ​ടി പോ​ലീ​സ് പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും പി​ടി​കൂ​ടി​യി​ട്ടി​ല്ല. പ്ര​തി​ക​ളെ എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ട് വ​രാ​ൻ പോ​ലീ​സ് ത​യാറാ​കു​ന്നി​ല്ലെ​ന്നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ ഭ​ര​ണ സ്വാ​ധീ​ന​ത്താ​ൽ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​റ‍​യു​ന്നു.