നാ​യ​ര​മ്പ​ല​ത്ത് ര​ണ്ട് ക​ട​ക​ളി​ല്‍ മോ​ഷ​ണം
Wednesday, July 3, 2024 4:09 AM IST
വൈ​പ്പി​ന്‍: നാ​യ​ര​മ്പ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലു​ള്ള പി​എ​എം സ്റ്റോ​ഴ്‌​സി​ലും സ​മീ​പ​ത്തെ ബ​ജ്ജി ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നു. പൂ​ട്ടു​ത​ക​ര്‍​ത്ത് അ​ക​ത്തു പ്രവേശിച്ച ക​ള്ള​ന്‍ പി​എ​എം സ്റ്റോ​ഴ്‌​സി​ല്‍ നി​ന്നു 10,000 രൂ​പ​യും ലോ​ട്ട​റി​ ടി​ക്ക​റ്റു​ക​ളും മോ​ഷ്ടി​ച്ചു.

കു​ത്തി​പ്പൊ​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ട് ക​മ്പി​വ​ടി​ക​ൾ ക​ട​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇന്നലെ പു​ല​ര്‍​ച്ചെ 2.39നാ​യിരുന്നു സം​ഭ​വം.

ക​ട​യി​ലെ സി​സി​ടി​വി​യി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ട്. ചെ​റാ​യി, ഇ​ല്ല​ത്തു​പ​ടി, എ​ട​വ​ന​ക്കാ​ട് അ​ണി​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​ര​ത്തെ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളും ഇ​യാ​ളാ​ണ് ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല.