കാ​ട്ടാ​ന​ശ​ല്യം: ഏ​ഴാ​റ്റു​മു​ഖം റേ​ഞ്ച് ഓ​ഫീ​സിലേ​ക്ക് ജ​ന​കീ​യ മാ​ര്‍​ച്ച്
Thursday, July 4, 2024 4:16 AM IST
അ​ങ്ക​മാ​ലി: ജ​ന​വാ​സ മേ​ഖ​ല​യി​ലെ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മു​ന്നൂ​ര്‍​പ്പി​ള്ളി-​ഏ​ഴാ​റ്റു​മു​ഖം മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​ഴാ​റ്റു​മു​ഖം ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​യ്ക്ക് ജ​ന​കീ​യ മാ​ര്‍​ച്ചും പ്ര​തി​ഷേ​ധ ധ​ര്‍​ണ​യും സം​ഘ​ടി​പ്പി​ച്ചു.

ഏ​ഴാ​റ്റു​മു​ഖം പ​ള്ളി​പ്പ​ടി ക​വ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച ജ​ന​കീ​യ മാ​ര്‍​ച്ചി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. പോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ പ​റ​മ്പി, മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് കെ.​പി. അ​യ്യ​പ്പ​ന്‍, ജി​ല്ലാ പ​ഞ്ചാ​ത്തം​ഗം ഷൈ​നി ജോ​ര്‍​ജ്, സി.​പി. സെ​ബാ​സ്റ്റ്യ​ന്‍, ജോ​ണി പ​ള്ളി​പ്പാ​ട​ന്‍, ഷാ​ജു വി.​ തെ​ക്കേ​ക്ക​ര, റോ​യ് ഗോ​പു​ര​ത്തി​ങ്ക​ല്‍, മി​നി ഡേ​വീ​സ്, എ​ന്‍.​വി. ഷാ​ജു, സി.​എ. ജോ​യി, ജോ​ജി ക​ല്ലൂ​ക്കാ​ര​ന്‍,

ആ​ന്‍റ​ണി പാ​ലാ​ട്ടി, കെ.​പി. സാ​ബു, ആ​ന്‍റു കാ​ച്ച​പ്പി​ള്ളി, ഫി​നി മാ​ത്യു, സി.​പി. സാ​ന്‍റോ, എ​ന്‍.​എം. ഷാ​ജി, പി.​വി. മാ​ര്‍​ട്ടി​ന്‍, ജോ​മോ​ന്‍ ജോ​സ്, പി.​പി. ബി ​നോ​യ്, എ​ബി സ്‌​ക​റി​യ, കു​രു​വി​ള പാ​റ​യ്ക്ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​മാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തു നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​സ്ഥാ​ന​സ​ര്‍​ക്കാ​രും ഇ​തെ​ല്ലാം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.