തേവര-കുണ്ടന്നൂർ പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Thursday, July 4, 2024 4:16 AM IST
കൊ​ച്ചി: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ കാ​റി​ന് തീ​പി​ടി​ച്ചു. തേ​വ​ര കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബോ​ണ​റ്റി​ൽ​നി​ന്നു പു​ക ഉ​യ​ർ​ന്ന​ത്‌ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യ​ത്‌ ദു​ര​ന്തം ഒ​ഴി​വാ​ക്കി. നെ​ട്ടൂ​ർ സ്വ​ദേ​ശി ജോ​മോ​ൻ ജോ​ണും അ​മ്മ​യു​മാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്‌.

കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ക​ത്തി. അ​തു​വ​ഴി വ​ന്ന ടാ​ങ്ക​റി​ൽ നി​ന്നും വെ​ള്ളം ഉ​പ​യോ​ഗി​ച്ച്‌ ഉ​ട​ൻ തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു. വി​വ​രം അ​റി​ഞ്ഞ്‌ ക്ല​ബ്‌ റോ​ഡ്‌ ഫ​യ​ർ​ഫോ​ഴ്‌​സ്‌ സ്ഥ​ല​ത്തെ​ത്തി തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു. ബാ​റ്റ​റി ഷോ​ർ​ട്ടാ​യ​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.