സ്വ​ച്ഛ​താ പ​ഖ്വാ​ടാ: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കാ​ല​ടി​യി​ൽ
Thursday, July 4, 2024 4:39 AM IST
കാ​ല​ടി: പ​രി​സ​ര ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്വ​ച്ഛ​താ പ​ഖ്വാ​ടാ’ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് കാ​ല​ടി​യി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി നി​ർ​വ​ഹി​ക്കും.

പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി കാ​ല​ടി ശ്രീ​ശാ​ര​ദ സൈ​നി​ക് സ്കൂ​ളി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​വി​ലെ 9ന് ​ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​ദി​ശ​ങ്ക​ര ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ. ​ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ്യ​ക്തി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും പ​രി​സ​ര ശു​ചീ​ക​ര​ണം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പ​ള്ളി, ശ്രീ​ശാ​ര​ദ വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ ച​ന്ദ്ര​ൻ, ബി​പി​സി​എ​ൽ കൊ​ച്ചി റി​ഫൈ​ന​റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം. ​ശ​ങ്ക​ർ, ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി വൃ​ക്ഷ​ത്തൈ ന​ടു​ക​യും വൃ​ക്ഷ​വി​ത്തു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.