‘വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ര​ണ്ട് ദി​വ​സം ആ​ർ​ത്ത​വ അ​വ​ധി ന​ൽ​ക​ണം’
Thursday, July 4, 2024 4:33 AM IST
മൂ​വാ​റ്റു​പു​ഴ: സേ​ന​യി​ലെ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ര​ണ്ട് ദി​വ​സം ആ​ർ​ത്ത​വ അ​വ​ധി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ളാ പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ​യി​ൽ ന​ട​ന്ന കെ​പി​എ എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

ക്ര​മ​ര​ഹി​ത​മാ​യ ഡ്യൂ​ട്ടി മൂ​ലം ശാ​രീ​രി​ക​മാ​യി പ്ര​യാ​സ​ങ്ങ​ൾ ഏ​റെ അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലി​ട​മാ​ണ് പോ​ലീ​സി​ന്‍റേ​ത്. ആ​ർ​ത്ത​വ സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്കു​ണ്ടാ​കു​ന്ന ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഗ​ണി​ക്ക​ണം. മെ​ഡി​സി​പ്പ് സം​വി​ധാ​ന​ത്തെ ഉ​ട​ച്ചു​വാ​ർ​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ആ​യാ​സ​ര​ഹി​ത​മാ​യി സേ​വ​നം ല​ഭ്യ​മാ​ക്ക​ണം.

മെ​ഡി​സി​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യ പ​ല ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നും സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല.​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ല​ഭി​ക്കേ​ണ്ട ഡി​എ കു​ടി​ശി​ക ഉ​ട​ന​ടി തീ​ർ​ത്ത് ന​ൽ​ക​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പോ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ. ഷി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്ന് പി.​പി. എ​ൽ​ദോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പോ​ലീ​സ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്.​ആ​ർ. ഷി​നോ​ദാ​സ് സം​ഘ​ട​ന റി​പ്പോ​ർ​ട്ട്‌ അ​വ​ത​രി​പ്പി​ച്ചു.

വൈ​കു​ന്നേ​രം ന​ട​ന്ന സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം ടൂ​റി​സം ഡ​യ​റ​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​നി​മ താ​രം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.