നൂ​റ് തൈ​ക​ളു​ടെ ‘തി​രു​വോ​ണം ട്രേ​’യു​മാ​യി സം​സ്ഥാ​ന സീ​ഡ് ഫാം
Friday, July 5, 2024 4:16 AM IST
ആ​ലു​വ: തി​രു​വോ​ണ പൂ​ക്ക​ള​വും സ​ദ്യ​യും വീ​ട്ടി​ൽ സ്വ​ന്ത​മാ​യി ഒ​രു​ക്കാ​ൻ നൂ​റ് തൈ​ക​ളു​ടെ ‘തി​രു​വോ​ണ ട്രേ'​യു​മാ​യി ആ​ലു​വ തു​രു​ത്തി​ലെ കൃ​ഷി വ​കു​പ്പി​ൻ​ന്‍റെ സ്‌​റ്റേ​റ്റ് സീ​ഡ് ഫാം. 350 ​രൂ​പ വി​ല​യു​ള്ള ട്രേ 11 ​മു​ത​ൽ തു​രു​ത്തി​ലും, കൊ​ച്ചി മെ​ട്രോ അ​ലു​വ സ്റ്റേ​ഷ​നി​ലും ല​ഭ്യ​മാ​കു​മെ​ന്ന് സീ​ഡ് ഫാം ​അ​റി​യി​ച്ചു.

മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ലു​വ ഫാ​മി​ന്‍റെ ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ൽ വൈ​കി​ട്ട് 6 മ​ണി വ​രെ എ​ക്കോ ഷോ​പ്പി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യും.

വെ​ണ്ട, കു​റ്റി​പ്പ​യ​ർ, വ​ള്ളി​പ്പ​യ​ർ, വ​ഴു​ത​ന, ചീ​ര, ത​ക്കാ​ളി, മു​ള​ക്, പാ​വ​ൽ, പ​ട​വ​ലം, മ​ത്ത​ൻ, കു​മ്പ​ളം, വെ​ള്ള​രി എ​ന്നീ പ​ച്ച​ക്ക​റി വി​ള​ക​ളും, മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള മാ​രി​ഗോ​ൾ​ഡും ഒ​രു ട്രേ​യി​ൽ ത​ന്നെ ഉ​ണ്ടാ​യി​രി​ക്കും. 5 നി​റ​ങ്ങ​ളി​ലു​ള്ള ജ​മ​ന്തി പൂ​ച്ചെ​ടി ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​കം വാ​ങ്ങാം. ഫോ​ൺ: 9048910281.