കൊ​ങ്ങോ​ർ​പ്പി​ള്ളി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ : വിദ്യാർഥികളുടെ ജീവന് ഭീഷണിയായി മറിഞ്ഞു വീഴാറായ മതിൽ
Friday, July 5, 2024 4:36 AM IST
ആ​ല​ങ്ങാ​ട്: സ്കൂ​ളി​ന്‍റെ മ​റി​ഞ്ഞു വീ​ഴാ​റാ​യ മ​തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നു ഭീ​ഷ​ണി​യാ​വു​ന്നു. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കൊ​ങ്ങോ​ർ​പ്പി​ള്ളി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലാ​ലാ​ണു ഭീ​ഷ​ണി​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്.

സ്കൂ​ളി​ന്‍റെ വ​ട​ക്കു ഭാ​ഗ​ത്തു​ള്ള 50 മീ​റ്റ​ർ നീ​ള​മു​ള്ള പ​ഴ​യ മ​തി​ലാ​ണ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്താം എ​ന്ന അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​ത്.

ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണ്. ഒ​ന്ന​ര മീ​റ്റ​ർ മാ​ത്ര​മു​ള്ള വ​ഴി​യു​ടെ ഒ​രു വ​ശ​ത്താ​ണ് മ​തി​ൽ. അ​തി​നാ​ൽ മ​തി​ൽ മ​റി​ഞ്ഞു വീ​ണാ​ൽ ഒ​ഴി​ഞ്ഞു മാ​റാ​ൻ പോ​ലും സാ​ധി​ക്കി​ല്ല.

ഇ​തി​നാ​ൽ മ​തി​ൽ മ​റി​ഞ്ഞാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണ്. മ​തി​ൽ ജീ​ർ​ണി​ച്ച​തോ​ടെ പ​ല​പ്പോ​ഴാ​യി ഇ​ഷ്ടി​ക​ക​ൾ ഇ​ള​കി വീ​ണി​രു​ന്നു.മ​തി​ലി​ന് അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണു പ​രി​സ‌​ര​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​തി​നാ​ൽ എ​ത്ര​യും വേ​ഗം പ​ഴ​യ മ​തി​ൽ നീ​ക്കം ചെ​യ്തു പു​തി​യ​ത് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.