ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത: ജി​ല്ല​യി​ലെ ആ​ദ്യ എ​ഫ്ഐ​ആ​ർ ക​ല്ലൂ​ർ​ക്കാ​ട്
Tuesday, July 2, 2024 7:11 AM IST
ആ​ലു​വ: ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന പു​തി​യ ദേ​ശീ​യ ക്രി​മി​ന​ൽ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ലെ ആ​ദ്യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത വ​കു​പ്പ് 194 രേ​ഖ​പ്പെ​ടു​ത്തി അ​സ്വാ​ഭാ​വി​ക മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.49 നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​തോ​ടെ റൂ​റ​ൽ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഭാ​ര​തീ​യ നാ​ഗ​രി​ക സു​ര​ക്ഷാ സം​ഹി​ത എ​ഫ്ഐ​ആ​ർ ആ​യി റി​ക്കോ​ർ​ഡി​ൽ ഇ​ടം പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ച്ചി​യി​ലെ ആ​ദ്യ കേ​സ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ന്‍​എ​സ്) പ്ര​കാ​രം കൊ​ച്ചി​യി​ല്‍ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് മ​ദ്യ​പി​ച്ച് അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന്.

പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​ക്കെ​തി​രെ ട്രാ​ഫി​ക് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്ത​ത്. പ​ര​മാ​വ​ധി ആ​റു മാ​സം വ​രെ ത​ട​വും 1000 രൂ​പ പി​ഴ​യു​മാ​ണ് ബി​എ​ന്‍​എ​സ് 281 വ​കു​പ്പ് പ്ര​കാ​രം ല​ഭി​ക്കാ​വു​ന്ന ശി​ക്ഷ. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ നി​യ​മ​പ്ര​കാ​ര​വും അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ള​മ​ശേ​രി ആ​ര്യാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.25നാ​ണ് ഇ​യാ​ള്‍ മ​നു​ഷ്യ​ജീ​വ​ന് അ​പാ​യം വ​രു​ന്ന രീ​തി​യി​ല്‍ അ​ല​ക്ഷ്യ​മാ​യി ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.