അങ്കമാലി എൽഎഫ് ആശുപത്രിയിൽ ഡോ​ക്ടേ​ഴ്‌​സ് ദി​നാചരണം
Wednesday, July 3, 2024 4:09 AM IST
അ​ങ്ക​മാ​ലി: ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ദി​നാ​ഘോ​ഷം ന​ട​ത്തി. മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് സ്റ്റി​ജി ജോ​സ​ഫ്, ജോ​സ​ഫ് കെ. ​ജോ​സ​ഫ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കേ​ക്ക് മു​റി​ച്ച് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​വ​ര്‍​ഗീ​സ് പാ​ലാ​ട്ടി, ഫാ. ​റോ​ക്കി കൊ​ല്ലം​കു​ടി, ഫാ. ​പോ​ള്‍​സ​ണ്‍ പെ​രേ​പ്പാ​ട​ന്‍, ഫാ. ​എ​ബി​ന്‍ ക​ള​പ്പു​ര​ക്ക​ല്‍, മു​ഹ​മ്മ​ദ് മു​ക്താ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​തു​ര ശു​ശ്രൂ​ഷാ മേ​ഖ​ല​യി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ​വ​രെ യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.