ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യി​ൽ ഭ​ക്ഷ്യ​പ്ര​ദ​ർ​ശ​നം
Sunday, June 30, 2024 9:33 PM IST
വെ​ള്ളാ​വൂ​ർ: ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ സ​മൃ​ദ്ധി​യി​ൽ നി​റ​ഞ്ഞ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടി. ജീ​വി​ത​ശൈ​ലി​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ധാ​ന​വ​ഴി​യാ​യി ചാ​മ​പ​ഴ​ങ്ക​ഞ്ഞി​യും തി​ന​ദോ​ശ​യും വ​ര​ക് ഉ​പ്പു​മാ​വു​മൊ​ക്കെ നി​ര​ന്ന​പ്പോ​ൾ ഇ​ളം​ത​ല​മു​റ​യ്ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രേ​പോ​ൽ ആ​ശ്ച​ര്യം. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​രു​മ ചാ​രി​റ്റ​ബി​ൾ സൈാ​സൈ​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ക​രു​ത​ൽ 2024 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഹെ​ൽ​ത്തി ഫു​ഡ്എ​ക്സ്പോ ന​ട​ത്തി​യ​ത്.

എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ചെ​റു​ധാ​ന്യ​ങ്ങ​ളു​ൾ​പ്പെ​ടു​ത്തി​യ ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി. റാ​ഗി, തി​ന എ​ന്നി​വ​കൊ​ണ്ടു​ണ്ടാ​ക്കി​യ ദേ​ശ​യും അ​പ്പ​വു​മൊ​ക്കെ വി​ശി​ഷ്ട​വി​ഭ​വ​ങ്ങ​ളാ​യി എ​ല്ലാ​വ​രും ആ​സ്വ​ദി​ച്ചു. ചെ​റു​ധാ​ന്യ​ങ്ങ​ളു​ടേ​യും ധാ​ന്യ​വി​ഭ​വ​ങ്ങ​ളു​ടേ​യും പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ ജീ​വി​ത​ത്തി​നു​ത​കു​ന്ന നാ​ട​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും മേ​ള​യി​ലൊ​രു​ക്കി​യി​രു​ന്നു.

പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ, ആ​സ്ത്മ, ഹൃ​ദ്രോ​ഗ​ങ്ങ​ൾ, കി​ഡ്നി രോ​ഗ​ങ്ങ​ൾ, ര​ക്ത​സ​മ്മ​ർ​ദം, അ​മി​ത വ​ണ്ണം, തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലെ ത​ക​രാ​ർ, കാ​ൻ​സ​ർ എ​ന്നി​വ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ഭ​ക്ഷ​ണ​രീ​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സം​ഘാ​ട​ക​ർ​ക്ക് ക​ഴി​ഞ്ഞു.

കേ​ര​ള മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഫു​ഡ് എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​ബ​റ്റോ​ള​ജി​സ്റ്റ് ഡോ.​ടി.​എം. ഗോ​പി​നാ​ഥ​പി​ള്ള ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.

സ്വ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ് കാ​ൾ​ട്ടെ​ക്സ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി സ​ക്ക​റി​യാ ഞാ​വ​ള്ളി​ൽ, വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജ മോ​ഹ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​കെ. ഷി​നി​മോ​ൾ, കെ.​കെ. ആ​ന​ന്ദ​വ​ല്ലി, റോ​സ​മ്മ കോ​യി​പ്പു​റം, ടി.​ടി. അ​നൂ​പ്, സ​ന്ധ്യ റെ​ജി, ടി.​എ. സി​ന്ധു​മോ​ൾ, ബെ​ൻ​സി ബൈ​ജു, ബി​നോ​ദ് ജി. ​പി​ള്ള, പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​തി​ര വേ​ണു​ഗോ​പാ​ൽ, ആ​ർ. ജ​യ​കു​മാ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ബി. അ​രു​ൺ​കൃ​ഷ്ണ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് വി.​കെ. മാ​ലി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.