മൂ​ര്‍ക്കാ​ട്ടി​ൽപ​ടി​യി​ല്‍ അ​ന​ധി​കൃ​ത പാ​ര്‍ക്കിം​ഗ് ദു​രി​ത​മാ​കു​ന്നു
Tuesday, July 2, 2024 6:09 AM IST
പെ​രു​വ: മൂ​ര്‍ക്കാ​ട്ടി​ൽപ​ടി​യി​ല്‍ അ​ന​ധി​കൃ​ത പാ​ര്‍ക്കിം​ഗ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്നു. വൈ​ക്കം - തൊ​ടു​പു​ഴ റോ​ഡി​ല്‍ കെ​പി​പി​എ​ല്ലി​ന്‍റെ പ്ര​ധാ​ന പ്ര​വേ​ശ​ന ക​വാ​ട​മാ​യ മൂ​ര്‍ക്കാ​ട്ടി​ല്‍പ​ടി​യി​ലാ​ണ് ഗ​താ​ഗ​ത​ത​ട​സം പ​തി​വാ​യ​ത്. വൈ​ക്കം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് കെ​പി​പി​എ​ല്ലി​ലേ​ക്ക് തി​രി​യു​ന്ന ഇ​ട​തു​ഭാ​ഗ​ത്താ​ണ് ഓ​ട്ടോ​റി​ക്ഷ, കാ​ര്‍ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്കു ചെ​യ്യു​ന്ന​ത്.

അ​ന​ധി​കൃ​ത പാ​ര്‍ക്കിം​ഗി​നെ​ത്തു​ട​ര്‍ന്ന് കെ​പി​പി​എ​ല്ലി​ലേ​ക്ക് പേ​പ്പ​ര്‍ ക​യ​റ്റാ​ന്‍ വ​രു​ന്ന നീ​ളം കൂ​ടി​യ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ള്‍ ഇ​വി​ടെ തി​രി​യാ​ന്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് വൈ​ക്കം - തൊ​ടു​പു​ഴ റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​യി. അ​ന​ധി​കൃ​ത പാ​ര്‍ക്കിം​ഗി​നെ​തി​രേ അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.