കാ​ർ​ഷി​ക മി​ക​വി​ന് നി​റ​വ് പു​ര​സ്കാ​രം
Tuesday, July 2, 2024 6:09 AM IST
വൈ​ക്കം: കാ​ർ​ഷി​ക രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ ഗ്രൂ​പ്പു​ക​ൾ​ക്ക് വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​റ​വ് പു​ര​സ്‌​കാ​രം. പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ മി​ക​വി​ന് ത​ല​യാ​ഴം 14-ാം വാ​ർ​ഡി​ലെ അ​ൻ​സി​നി, ഉ​ദ​യ​നാ​പു​രം പ​ത്താം വാ​ർ​ഡി​ലെ ഗ്രാ​മ​ശ്രീ, വെ​ച്ചൂ​ർ ഒ​ന്നാം വാ​ർ​ഡി​ലെ ചൈ​ത​ന്യ എ​ന്നീ ഗ്രൂ​പ്പു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

പൂ ​കൃ​ഷി​യി​ൽ ചെ​മ്പ് ര​ണ്ടാം വാ​ർ​ഡി​ലെ ക​ർ​ഷ​ക​ശ്രീ (ഒ​ന്നാം സ്ഥാ​നം), മ​റ​വ​ൻ​തു​രു​ത്ത് പ​ത്താം​വാ​ർ​ഡി​ലെ പു​ന​ർ​ജ​നി (ര​ണ്ടാം സ്ഥാ​നം), ടി​വി പു​രം 11-ാം വാ​ർ​ഡി​ലെ ദേ​വീ​വി​ലാ​സം (മൂ​ന്നാം സ്ഥാ​നം) എ​ന്നീ ഗ്രൂ​പ്പു​ക​ളും നേ​ടി. കു​ല​ശേ​ഖ​ര​മം​ഗ​ലം സൃ​ഷ്ടി പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന് പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ന​ൽ​കും.

ക​ഴി​ഞ്ഞ​വ​ർ​ഷം മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ചെ​യ്ത ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.